photo

പാലോട്: അഗതി മന്ദിരത്തിലെ അന്തേവാസികൾക്ക് സഹായഹസ്തവുമായി ഗ്രന്ഥശാല പ്രവർത്തകർ. പേരയം നന്മ സാംസ്കാരിക വേദി ആൻഡ് ഗ്രന്ഥശാലയാണ് നെടുമങ്ങാട് തൃപ്പാദം ചാരിറ്റബിൾ ട്രസ്റ്റിലെ അന്തേവാസികൾക്ക് സഹായം കൈമാറിയത്. ഭക്ഷ്യവസ്തുക്കളും അവശ്യസാധനങ്ങളും തൃപ്പാദം ഡയറക്ടർ ഫാ. അഗസ്റ്റിൻ ഏറ്റുവാങ്ങി. കഴിഞ്ഞ വർഷവും ഗ്രന്ഥശാല പ്രവർത്തകർ അഗതിമന്ദിരത്തിലെത്തി അന്തേവാസികളോടൊപ്പം ഓണമാഘോഷിച്ചിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾക്കനുസരിച്ചാണ് ഇക്കുറി അവശ്യവസ്തുക്കൾ കൈമാറിയത്.

വാർഡ് അംഗം ജി.ടി. അനീഷ്, ഗ്രന്ഥശാല രക്ഷാധികാരികളായ പേരയം സുഭാഷ്, പി.എം. മുരളീധരൻ നായർ, എൻ. ശിവൻകുട്ടി നായർ, ജി. ചന്ദ്രമോഹനൻ നായർ, ജി. ശിവൻകുട്ടി നായർ, സെക്രട്ടറി ഹരിമോഹൻ, പ്രസിഡന്റ് എം. സ്വരൂപ് തുടങ്ങിയവർ പങ്കെടുത്തു