she-lonje
ചെറുവത്തൂരിലെ ഷീ ലോഞ്ച്

ചെറുവത്തൂർ: ജില്ലയിലെ ആദ്യത്തെ ഷീ ലോഞ്ച് സ്ത്രീ സൗഹൃദ പൊതു ഇടം ചെറുവത്തൂർ ടൗണിൽ ആരംഭിച്ചു. ദീർഘദൂരം യാത്ര ചെയ്യുന്ന സ്ത്രീകൾക്കായി വിശ്രമം, മുലയൂട്ടൽ, ടോയ്‌ലറ്റ്, സുരക്ഷാ സംവിധാനം തുടങ്ങിയ സംവിധാനങ്ങളാണ് ഒരുക്കിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സ്ത്രീസൗഹൃദ പൊതു ഇടങ്ങൾ സ്ഥാപിക്കുന്നതിനുള്ള ജില്ലാ പഞ്ചായത്തിന്റെ പദ്ധതി പ്രകാരമാണ് ചെറുവത്തൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഷീ ലോഞ്ച് നിർമ്മാണം പൂർത്തീകരിച്ചത്.

ജില്ലാ കളക്ടർ ഡി. സജിത് ബാബു ഉദ്ഘാടനം ചെയ്തു. ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജാനകി, ജില്ലാ പഞ്ചായത്ത് അംഗം പി.സി സുബൈദ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ബി പ്രമീള, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വെങ്ങാട്ട് കുഞ്ഞിരാമൻ, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ മാധവി കൃഷ്ണൻ, കെ. നാരായണൻ, പഞ്ചായത്ത് അംഗങ്ങളായ ഒ.ബി നാരായണൻ, എം.വി ജയശ്രീ, സി.ഡി.എസ് ചെയർപേഴ്‌സൺ റീന, അസിസ്റ്റന്റ് എൻജിനീയർ അനസൂര്യ, ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ. നാരായണൻ, ക്ലർക്ക് എം. സുനിൽകുമാർ എന്നിവർ സംസാരിച്ചു.

പടം

ചെറുവത്തൂർ ഷീ ലോഞ്ച് ജില്ലാ കളക്ടർ ഡി. സജിത് ബാബു ഉദ്ഘാടനം ചെയ്യുന്നു

വിഹിതം
പഞ്ചായത്ത്11,00000

ജില്ലാ പഞ്ചായത്ത് 4,00000