pezhs-thirike-nalkunnu
നാസിം കളഞ്ഞുകിട്ടിയ പഴ്സ് ഉടമയായ മുഹമ്മദ്‌ സിദ്ദിഖിന് നൽകുന്നു

കല്ലമ്പലം: വിലപിടിപ്പുള്ള രേഖകളും പണവും അടങ്ങിയ പഴ്സ് നഷ്ടപ്പെട്ട ഉടമയ്ക്ക് തിരികെ നൽകി നാസിം മാതൃകയായി. നാവായിക്കുളം ഡീസന്റ്മുക്ക് നിസാം മൻസിലിൽ നാസിമാണ് കളഞ്ഞു കിട്ടിയ പഴ്സ് ഉടമയെ കണ്ടെത്തി തിരികെ നൽകിയത്. കരവാരം വഞ്ചിയൂർ സ്വദേശിയും പൂവൻപാറ ശ്രീകൃഷ്ണ ഓട്ടോ മൊബൈൽസ് ജീവനക്കാരനുമായ മുഹമ്മദ്‌ സിദ്ദിഖിന്റെ പഴ്സാണ് വർക്ക് ഷോപ്പിലെ ഐ.ഡി കാർഡിലുണ്ടായിരുന്ന ഫോൺ നമ്പരിൽ ബന്ധപ്പെട്ട് വിളിച്ചുവരുത്തി തിരികെ നൽകിയത്. ഡീസന്റ്മുക്ക് ഓട്ടോ വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് കൂടിയായ നാസിമിന് ഡീസന്റ്മുക്ക് ജംഗ്ഷനിൽ നിന്നാണ് പഴ്സ് കിട്ടിയത്.