തിരുവനന്തപുരം: ബെവ്ക്യു ആപ്പിലെ ടോക്കൺ അനുസരിച്ചുള്ള മദ്യം മാത്രം ബാറുകൾക്ക് നൽകിയാൽ മതിയെന്ന് ബെവ്കോ എം.ഡിയുടെ ഉത്തരവ്. ബെവ്കോ ഔട്ട്ലെറ്റുകളിലെ കച്ചവടം ഓണക്കാലത്ത് കുത്തനെ കുറഞ്ഞതും, ബാറുകാർ ടോക്കണില്ലാതെ ഇഷ്ടംപോലെ മദ്യം വിൽക്കുന്നതുമാണ് പുതിയ നടപടികൾക്കു കാരണം.
ആപ്പിൽ രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണത്തിനനുസരിച്ച് മദ്യം നൽകിയാൽ മതിയെന്ന് വെയർ ഹൗസുകളോട് നിർദ്ദേശിച്ചു.
ബാറുകൾ ആവശ്യപ്പെടുന്നതനുസരിച്ചായിരുന്നു ഇതുവരെ മദ്യം നൽകിയിരുന്നത്. ഒരാൾക്ക് മൂന്ന് ലിറ്റർ വീതമാണ് നൽകുന്നത്. ആയിരം പേർ ഒരു ദിവസം ആപ്പിലൂടെ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ ആ ബാറുകൾക്ക് ഇനി മൂവായിരം ലിറ്റർ മദ്യം കിട്ടും.അതേസമയം ബിവറേജസ് ഔട്ട്ലെറ്റുകളിൽ ആവശ്യാനുസരണം മദ്യം ശേഖരിക്കാം. പക്ഷേ, ആപ്പ് അനുസരിച്ചേ വില്പന നടത്താവൂ.