parassala-ghss

പാറശാല:ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നുള്ള 37 ലക്ഷം രൂപ വിനിയോഗിച്ച് പാറശാല ഗവ.വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിർമ്മിച്ച ലൈബ്രറി ആൻഡ് റീഡിംഗ് റൂം മന്ദിരം ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.എസ്.കെ.ബെൻഡാർവിൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.കെ.പ്രീജ, പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ്,ഗ്രാമ പഞ്ചായത്ത് അംഗം നീല,പി.ടി.എ പ്രസിഡന്റ് അരുൺ,പി.ടി.എ വൈസ് പ്രസിഡന്റ് ജയറാം,സ്റ്റാഫ് അഡ്വൈസർ റാണി എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ രാജാദാസ് സ്വാഗതവും ഹെഡ്മിസ്ട്രസ് ജെ.ചന്ദ്രിക നന്ദിയും പറഞ്ഞു.