വർക്കല:മന്ത്രി കെ.ടി.ജലീൽ രാജി വെക്കണമെന്നനാവശ്യപ്പെട്ടും സെക്രട്ടേറിയറ്റ് പടിക്കൽ ബി.ജെ.പി പ്രവർത്തകരെ പോലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ചും ബി.ജെ.പി വർക്കല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വർക്കല നഗരത്തിൽ പ്രതിഷേധ മാർച്ചും യോഗവും നടത്തി.റെയിൽവേ സ്റ്റേഷനിൽ നിന്നും ആരംഭിച്ച മാർച്ച് പൊലീസ് സ്റ്റേഷൻ ചുറ്റി മൈതാനിയിൽ സമാപിച്ചു.ടൗണിൽ നടന്ന പ്രതിഷേധ യോഗം ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് അജുലാൽ ഉദ്ഘാടനം ചെയ്തു.യുവമോർച്ച മഹിളാമോർച്ച നേതാക്കളായ തച്ചോട് സുധീർ,സജി മുല്ലനെല്ലൂർ,ഇലകമൺ സതീശൻ,രാമചന്ദ്രൻ നായർ,ചാലു വിള സുനിൽ,അഖിൽ,വിജി കാളി മാവിൽ,ജലജ,അനുശ്രീ,ദീപ,സ്വപ്ന ശേഖർ,പ്രിയ ഗോപൻ ,വിജി ,സന്തോഷ് പുന്നമൂട് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.