maheswaram-temple

പാറശാല: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന താലൂക്കിലെ ആരോഗ്യ പ്രവർത്തകർ,പൊലീസുകാർ എന്നിവർക്കായി മഹേശ്വരം ക്ഷേത്രം ട്രസ്റ്റ് നൽകിയ പി.പി.ഇ കിറ്റുകൾ,സാനിറ്റൈസർ,മാസ്ക് എന്നിവ അടങ്ങുന്ന ശേഖരം മഹേശ്വരം ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി കെ.ആൻസലൻ എം.എൽ.എയ്ക്ക് കൈമാറി.മേൽശാന്തി കുമാർ മഹേശ്വരം,നെയ്യാറ്റിൻകര തഹസിൽദാർ ടി.എം.അജയ്കുമാർ,ക്ഷേത്ര ട്രസ്റ്റ് കമ്മറ്റി അംഗമായ ജെ.ബി.അനിൽകുമാർ, ക്ഷേത്ര ഉപദേശക സമതി ഭാരവാഹികളായ വി.കെ.ഹരികുമാർ,പള്ളി മംഗലം പ്രേംകുമാർ,ഓലത്താന്നി അനിൽ,കെ.പി.മോഹനൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.