നെടുമങ്ങാട് :നെടുമങ്ങാട് സർക്കാർ പോളിടെക്നിക്ക് കോളേജിൽ ലാറ്ററൽ എൻട്രി പ്രവേശനം 16ന് രാവിലെ 9 മുതൽ കോളേജിൽ നടക്കും.രാവിലെ 9 മുതൽ 9. 30 വരെ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്,ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ബ്രാഞ്ചുകളിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുളള ഐ .ടി.ഐ വിഭാഗക്കാരും പ്ലസ്ടു,വി.എച്ച്.എസ്.ഇ പാസായ പട്ടികവർഗ വിദ്യാർത്ഥികളും.10 മുതൽ 10.30 വരെ റാങ്ക് 100 വരെയുളള പ്ലസ്ടു,വി.എച്ച്.എസ്.ഇ പാസായ എല്ലാ വിഭാഗക്കാരും.11 മുതൽ ഉച്ചയ്ക്ക് 12 വരെ റാങ്ക് 101 - 200 വരെയുളള പ്ലസ്ടു,വി.എച്ച്.എസ്.ഇ പാസായ എല്ലാ വിഭാഗക്കാരും.12 മുതൽ 1 വരെ റാങ്ക് 201 - 300 വരെയുളള പ്ലസ്ടു,വി.എച്ച്.എസ്.ഇ പാസായ എല്ലാ വിഭാഗക്കാരും.2 മുതൽ വൈകിട്ട് 4 വരെ റാങ്ക് 301 - 500 വരെയുളള പ്ലസ്ടു, വി.എച്ച്.എസ്.ഇ പാസായ എല്ലാ വിഭാഗക്കാരും. വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെയും ടി.സി.യുടെയും അസൽ ഹാജരാക്കേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.