തൊടിയൂർ: ഇടക്കുളങ്ങര പുള്ളികിഴക്കതിൽ പരേതനായ വിദ്യാധരന്റെ ഭാര്യ പ്രസന്ന (62) കൊവിഡ് ബാധിച്ച് മരിച്ചു. പ്രമേഹവും വൃക്കരോഗവുമുണ്ടായിരുന്ന ഇവരെ കഴിഞ്ഞ ഒന്നിനാണ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 3ന് നടത്തിയ കൊവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു. ഇന്നലെ രോഗം മൂർച്ഛിക്കുകയും മരണമടയുകയുമായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൃതദേഹം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം ആലപ്പുഴ വലിയ ചുടുകാട്ടിൽ ഇന്ന് സംസ്കരിക്കും.