koythulsavam
സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ പനയറ ഏലായിൽ നടന്ന കൊയ്ത്തുത്സവം അഡ്വ. വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എച്ച്.സലിം സമീപം

വർക്കല: ചെമ്മരുതി ബ്രാൻഡ് നാടൻ കുത്തരി വിപണിയിലെത്തുന്നു. ചെമ്മരുതി ഗ്രാമപഞ്ചായിലെ കുടുംബശ്രീ യൂണിറ്റുകൾ വഴിയാണ് പുതിയ അരി വിപണിയിലെത്തിക്കുന്നത്. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ 68 ഹെക്ടർ പാടശേഖരത്തിൽ വിളയിച്ചെടുത്ത നെല്ല് കൃഷിഭവൻവഴി ന്യായവിലയ്ക്ക് ശേഖരിച്ചാണ് അരി ഉത്പാദിപ്പിക്കുന്നത്. ഒന്നാം വിളയായി നടത്തിയ നെൽകൃഷിയുടെ കൊയ്തുത്സവം പനയറ പാടശേഖരത്തിൽ അഡ്വ. വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജ്യോതി, മനു, രത്ന ഇനങ്ങളിൽപെട്ട വിത്തുകളാണ് കൃഷിക്ക് ഉപയോഗിച്ചത്. കർഷകർക്ക് ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിൽ നിന്നും ഹെക്ടറിന് 22000 രൂപയും കൃഷി വകുപ്പിൽ നിന്നും 5500 രൂപയും കുമ്മായവും നൽകിയിരുന്നു.