kovalam

കോവളം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ വിവിധ ആവശ്യങ്ങൾക്കായി നിർമ്മിച്ച നാല് ടഗ്ഗുകളിൽ അവസാനത്തേതും ഇന്ത്യയിലെത്തി. ജപ്പാനിലെ കോബേ തുറമുഖത്തെ ഡോക്ക് യാർഡിൽ നിർമ്മാണം പൂർത്തിയാക്കി ട്രയൽ റണ്ണും നടത്തിയ ടഗ്ഗാണിത്. മൂന്ന് ടഗ്ഗുകൾ നേരത്തെ അദാനി തുറമുഖ കമ്പനിയുടെ നിയന്ത്രണത്തിലുള്ള വിവിധ തുറമുഖങ്ങളിലെത്തിച്ചിരുന്നു. 267 കോടി രൂപ മുടക്കിയാണ് നാല് ടഗ്ഗുകൾ നിർമ്മിച്ചത്. വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡ് (വിസിൽ ) എം.ഡി ജയകുമാർ ജപ്പാനിലെത്തി ടഗ്ഗുകളുടെ നിർമ്മാണം വിലയിരുത്തിയിരുന്നു.