kerala-byelection

തിരുവനന്തപുരം: ജനപ്രതിനിധികളാവുന്നവർക്ക് പ്രവർത്തിക്കാൻ സമയം ലഭിക്കാത്ത സാഹചര്യത്തിൽ നിയമസഭാ ഉപതിരഞ്ഞെടുപ്പുകൾ ഒഴിവാക്കണമെന്ന സർവകക്ഷി യോഗത്തിന്റെ തീരുമാനം ചീഫ് സെക്രട്ടറി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു. എന്നാൽ, സർവകക്ഷി യോഗ തീരുമാനത്തിന്റെ പ്രമേയവും മിനിട്ട്സും അടക്കമുള്ള രേഖകൾ ഹാജരാക്കാൻ കമ്മിഷൻ ചീഫ് സെക്രട്ടറിയോട് നിർദേശിച്ചു.

സർവകകക്ഷി യോഗത്തിലെ തീരുമാനം തെളിയിക്കുന്ന രേഖകൾ ഹാജരാക്കിയാൽ മാത്രമേ ആവശ്യം പരിഗണിക്കാൻ കഴിയൂ എന്നാണ് കമ്മിഷൻ നിലപാട്.