പാറശാല:ആശ വർക്കർ തൂങ്ങി മരിച്ച സംഭവവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യുന്നതുവരെ സമര പരിയാടികളുമായി മുന്നോട്ട് പോകാൻ ബി.ജെ.പി തീരുമാനിച്ചു.ഉദിയൻകുളങ്ങര ജംഗ്‌ഷനിൽ നടക്കുന്ന സത്യാഗ്രഹ സമരം ബി.ജെ.പി മണ്ഡലം പ്രസിഡന്റ് രാജേഷ് കുമാർ ഉദ്‌ഘാടനം ചെയ്തു.ബി.ജെ.പി ചെങ്കൽ പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് പ്രസിഡന്റ് പ്രശാന്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം ജനറൽ സെക്രട്ടറിമാരായ സന്തോഷ്,ഷിബുരാജ്, കൃഷ്ണ,നെയ്യാറ്റിൻകര നിയോജക മണ്ഡലം സെക്രട്ടറിമാരായ മോഹനൻ,അഡ്വ.പൂഴിക്കുന്ന് ശ്രീകുമാർ,കോമളൻ, ജ്യോതിഷ്കുമാർ പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി ഹരി, കർഷകമോർച്ച പഞ്ചായത്ത് പ്രസിഡന്റ് പ്രതാപചന്ദ്രൻ,ഹരികുമാർ,ബൈജു,യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി വിമൽ തുടങ്ങിയവർ സംസാരിച്ചു.