s
തെരുവ് വിളക്കുകളുടെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ വി. ശശി നിർവഹിക്കുന്നു

കടയ്ക്കാവൂ‌ർ: മീരാൻകടവ് പാലത്തിൽ തെരുവു വിളക്കുകൾ വീണ്ടും പ്രകാശിച്ചു. തെരുവ് വിളക്കുകൾ പ്രകാശിക്കാത്തതിനാൽ രാത്രി കാലത്ത് സാമൂഹ്യ വിരുദ്ധരുടെയും തെരുവ് നായ്ക്കളുടെയും ശല്യം യാത്രക്കാർക്ക് ഭീഷണിയായിരുന്നു. വിഷയം വാർഡ് മെമ്പർ പ്രവീൺചന്ദ്ര പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും ഫലംമുണ്ടായില്ല. 2010ൽ ആഗ്രോ ഇൻഡസ്ട്രീസ് വഴിയാണ് പാലത്തിൽ 15 ലൈറ്റുകൾ സ്ഥാപിച്ചത്. ഈ ലൈറ്റുകൾ കത്താതായതോടെയാണ് രാത്രി യാത്ര ദുഃസഹമായത്. യാത്രക്കാരുടെ ബുദ്ധിമുട്ട് വാർഡ് മെമ്പർ പ്രവീൺചന്ദ്ര സ്ഥലം എം.എൽ.എ കൂടിയായ ഡെപ്യൂട്ടി സ്പീക്കർ വി. ശശിയുടെ ശ്രദ്ധയിൽ പെടുത്തി. എം.എൽ.എ ഫണ്ടുപയോഗിച്ച് മീരാൻ കടവ് പാലത്തിലും അഞ്ചുതെങ്ങ് ജംഗ്ഷൻ വരെയുള്ള സി.എഫ്.എൽ ലാമ്പുകളാണ് പുനസ്ഥാപിച്ചത്.തെരുവു വിളക്കുകളുടെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ വി.ശശി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം എസ്.പ്രവീൺചന്ദ്ര,മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.പയസ്,എൽ.സ്കന്ദ കുമാർ,വിജയ് വിമൽ, മിഥുൻ,സുഭാഷ് ചന്ദ്ര ബോസ്,ആകാശ്,മനോ മോഹൻ എന്നിവർ പങ്കെടുത്തു.