വിതുര: തൊളിക്കോട് പഞ്ചായത്തിൽ പൊൻപാറയിൽ നിർമ്മിച്ച സാമൂഹിക പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനം കെ.എസ്. ശബരീനാഥൻ എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്. അജിതകുമാരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ആനാട് ജയൻ, പഞ്ചായത്ത് പ്രസിഡന്റ് ഷംന നവാസ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി. സ്റ്റീഫൻ, ചെയർപേഴ്സൺ വിജയകുമാരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ തോട്ടുമുക്ക് അൻസർ, മിനി, പഞ്ചായത്ത് അംഗങ്ങളായ എൻ.എസ്. ഹാഷിം, ജയകുമാർ, ഐ.ടി.ഡി.പി. പ്രോജക്ട് ഓഫീസർ റഹീം, മുൻ പഞ്ചായത്ത് പ്രസിഡന്റ് മലയടി പുഷ്‌പാംഗദൻ, പൊൻപാറ സതീഷ്, പൊൻപാറ രഘു, ജെ. സാംബശിവൻ തുടങ്ങിയവർ സംബന്ധിച്ചു.
പൊതു പ്രവർത്തകനായ ജെ. സാംബശിവൻ സൗജന്യമായി നൽകിയ വസ്തുവിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തോട്ടുമുക്ക് അൻസറിന്റെ വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ വിനിയോഗിച്ചാണ് സാമൂഹിക പഠന കേന്ദ്രം പൂർത്തിയാക്കിയത്.