മുടപുരം: സ്വർണക്കടത്ത് കേസിൽ ആരോപണവിധേയനായ മന്ത്രി കെ.ടി. ജലീലിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്ത സാഹചര്യത്തിൽ മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കൂന്തള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും മന്ത്രിയുടെ കോലം കത്തിക്കലും നടന്നു. പാലക്കുന്നിൽ നിന്ന് തുടങ്ങിയ പ്രതിഷേധ പ്രകടനം പുളിമൂട് ജംഗ്ഷനിൽ സമാപിച്ചു. കൂന്തള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കിഴുവിലം ബിജുവിന്റെ അദ്ധ്യക്ഷതയിൽ ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ. വിശ്വനാഥൻ നായർ പരിപാടി ഉദ്ഘാടനം ചെയ്തു. ജി.എസ്.ടി.യു മുൻ സംസ്ഥാന പ്രസിഡന്റ് ജെ. ശശി, കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.അൻസാർ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ അദ്ധ്യക്ഷൻ എസ്. സിദ്ദീഖ്, മൈനോറിറ്റി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.എ. റഹീം, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കുഞ്ഞു ശങ്കരൻ, ജനശ്രീ മണ്ഡലം പ്രസിഡന്റ് സതി കുഞ്ഞു ശങ്കരൻ, പഞ്ചായത്ത് മെമ്പർമാരായ സൈന, സുജ, രേഖ, ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജേഷ്,കോൺഗ്രസ് നേതാക്കളായ നിസാർ,സജാദ് ഷെരീഫ്,നവാസ്,അനിൽ,മധു,ചന്ദ്രാനന്ദൻ അനിൽകുമാർ,പ്രകാശൻ,സജീവ്,യൂത്ത് കോൺഗ്രസ് നേതാവ് സിദ്ദു തുടങ്ങിയവർ പങ്കെടുത്തു.