pashu

കാരേറ്റ്:ക്ഷീര കർഷകർക്ക് സർക്കാർ പ്രഖ്യാപിച്ച കിസാൻ ക്രെഡിറ്റ് വായ്പ നൽകുന്നതിൽ ബാങ്കുകൾ വിമുഖത കാട്ടുന്നതായി വാമനപുരം ബ്ലോക്കിലെ വിവിധ ക്ഷീരസംഘം പ്രസിഡന്റുമാർ ആരോപിച്ചു.

ഒരു പശുവിന് 24000 രൂപ ക്ഷീരകർഷകർക്ക് വായ്പ നൽകണമെന്നാണ് ചട്ടം. കർഷകന് വീട് ആവശ്യമാണെന്ന് മാനദണ്ഡങ്ങളിൽ പറഞ്ഞിരുന്നില്ല. എന്നാൽ ക‍ർഷകന്റെ വസ്തു കരമൊടുക്ക് രസീത് ഹാജരാക്കണമെന്നാണ് ബാങ്കുകൾ ആവശ്യപ്പെടുന്നത്.

ഇത് ഹാജരാക്കിയാലും വായ്പ നൽകാതെ ദിവസങ്ങൾ തള്ളിനീക്കുന്നതായും പരാതിയുണ്ട്. വാമനപുരത്തെ ഒരു പൊതുമേഖലാ ബാങ്കിൽ നൽകിയ എഴുപതോളം അപേക്ഷകളിൽ 45 ദിവസമായിട്ടും ഒരു തീരുമാനവും ഉണ്ടായിട്ടില്ലെന്നും പരാതിയുണ്ട്. ക്ഷീരവികസന വകുപ്പുമായി ബാങ്കുകൾ ഉണ്ടാക്കിയ ധാരണയ്ക്ക് വിരുദ്ധമായി മുട്ടാപ്പോക്ക് ന്യായങ്ങൾ നിരത്തുന്നതായാണ് കർഷകർ പറയുന്നത്. ഷയവുമായി ബന്ധപ്പെട്ട് ക്ഷീരവികസന മന്ത്രിക്ക് പരാതി നൽകിയിരിക്കുകയാണിവർ. വായ്പ ലഭ്യമായില്ലെങ്കിൽ ബാങ്കുകൾക്ക് മുന്നിൽ സമരപരിപാടികൾ നടത്തുമെന്നാണ് ക്ഷീരസംഘം ഭാരവാഹികൾ പറയുന്നത്.