congress

പാറശാല: ചെങ്കൽ പഞ്ചായത്തിലെ സി.പി.എം പ്രവർത്തകയായിരുന്ന ആശ പാർട്ടി വക ഓഫീസിൽ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ കുറ്റവാളികളെ അറസ്റ്റുചെയ്യുന്നതുവരെ സമരം തുടരുമെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ പറഞ്ഞു. കോൺഗ്രസ് ചെങ്കൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉദിയൻകുളങ്ങരയിൽ നടത്തിയ റിലേ സത്യാഗ്രഹത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ചെങ്കൽ ബ്ലോക്ക് പ്രസിഡന്റ് വി. ശ്രീധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എമാരായ ആർ. സെൽവരാജ്, എ.ടി. ജോർജ്, കെ.പി.സി.സി സെക്രട്ടറി ആർ. വത്സലൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ വട്ടവിള വിജയൻ, എം.ആർ. സൈമൺ, ഉദിയൻകുളങ്ങര ഗോപാലകൃഷ്‌ണൻ നായർ, എം. ബെനഡിക്ട്, പ്രാണകുമാർ, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എസ്. ഉഷാകുമാരി, കെ.പി.സി.സി അംഗം പൊഴിയൂർ ജോൺസൺ, പാറശാല ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കൊല്ലിയോട് സത്യനേശൻ, മണ്ഡലം പ്രസിഡന്റുമാരായ എൻ.പി. രഞ്ജിത് റാവു, ആറയൂർ രാജശേഖരൻ നായർ, വി. ഭുവനചന്ദ്രൻ നായർ, സി.എ. ജോസ്, സിദ്ധാർത്ഥൻ നായർ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ചെങ്കൽ റെജി, കുളത്തൂർ സന്തോഷ് കുമാർ, കെ. അജിത്കുമാർ തുടങ്ങിയവർ പങ്കെടുത്തു.