മുടപുരം: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ പുതിയ ബഹുനില മന്ദിരത്തിന്റെ ഉദ്‌ഘാടനം 15ന് വൈകിട്ട് 4ന് മന്ത്രി എ.സി. മൊയ്‌തീൻ നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് അദ്ധ്യക്ഷത വഹിക്കും. ഓപ്പൺ ഓഡിറ്റോറിയത്തിന്റെ നിർമ്മാണോദ്‌ഘാടനം ഡെപ്യൂട്ടി സ്പീക്കർ വി. ശശിയും ഐ.എസ്.ഒ പ്രഖ്യാപനം അടൂർ പ്രകാശ് എം.പിയും ആരോഗ്യ പ്രവർത്തകരെ ആദരിക്കൽ ബി. സത്യൻ എം.എൽ.എയും പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള പഠനമുറികളുടെ താക്കോൽ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധുവും നിർവഹിക്കും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എ. ഷൈലജാ ബീഗം, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ അഡ്വ.ആർ. ശ്രീകണ്ഠൻ നായർ, എസ്. രാധാദേവി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എ. അൻസാർ, എസ്. ഡീന, കെ. വിലാസിനി, എസ്. വേണുജി, ക്രിസ്റ്റി സൈമൺ, വിജയകുമാരി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ അഡ്വ. ഫിറോസ്‌ലാൽ, അഞ്ചുതെങ്ങ് സുരേന്ദ്രൻ, സി.പി. സുലേഖ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആർ. രാമു, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ അഡ്വ.എസ്. ലെനിൻ, എൻ. വിശ്വനാഥൻ നായർ, ഡി. ടൈറ്റസ്, ഹരി ജി. ശാർക്കര, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഇളമ്പ ഉണ്ണിക്കൃഷ്ണൻ, എസ്. ചന്ദ്രൻ, എസ്. സിന്ധു, സന്ധ്യ സുജയ്, എൻ. ദേവ്, മഞ്ജു പ്രദീപ്, സിന്ധുകുമാരി, ഗീതാസുരേഷ്, ഗ്രാമ പഞ്ചായത്ത് മെമ്പർ ലിപിമോൾ തുടങ്ങിയവർ പങ്കെടുക്കും.
അസി. എക്സിക്യൂട്ടീവ് എൻജിനീയർ എസ്. അപ്പൻ റിപ്പോർട്ട് അവതരിപ്പിക്കും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. രമാഭായിഅമ്മ സ്വാഗതവും സെക്രട്ടറി എൽ. ലെനിൻ നന്ദിയും പറയും.