koytthu-ulsavam

പാറശാല: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കർഷക തൊഴിലാളി യൂണിയൻ (ബി.കെ.എം.യു) നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെങ്കൽ പഞ്ചായത്തിലെ മേലമ്മാകം പാടശേഖരത്തിൽ നടന്ന കൊയ്ത്ത് ഉത്സവം സി.പി.ഐ ജില്ല അസി.സെക്രട്ടറി പള്ളിച്ചൽ വിജയൻ ഉദ്ഘാടനം ചെയ്തു. കർഷക തൊഴിലാളികൾക്കായി വസ്ത്രങ്ങൾ, ഭക്ഷ്യധാന്യക്കിറ്റുകൾ എന്നിവയുടെ വിതരണോദ്ഘാടനം സി.പി.ഐ മണ്ഡലം സെക്രട്ടറി എൻ. അയ്യപ്പൻ നായർ ഉദ്ഘാടനം ചെയ്തു. എസ്. രാഘവൻ നായർ അദ്ധ്യക്ഷത വഹിച്ചു. ബി.കെ.എം.യു ജില്ലാ അസി. സെക്രട്ടറി തച്ചക്കുടി ഷാജി, എൽ. ശശികുമാർ, എ. മോഹൻദാസ്‌, ഡോ. എസ്. ശശിധരൻ, ആറ്റുപുറം സജി, കെ. ഭാസ്കരൻ, പാടശേഖര സമിതി ചെയർമാൻ രാജേന്ദ്രൻ, സെക്രട്ടറി ഗിൽബർട്ട്, കേശവൻ, ജീജ എഫ്.എം, എൻ. ശശി വൈദ്യൻ തുടങ്ങിയവർ പങ്കെടുത്തു.