df

വർക്കല :മന്ത്രി കെ.ടി.ജലീൽ രാജി വെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് വർക്കല മുൻസിപ്പൽ മണ്ഡലം കമ്മിറ്റി വർക്കല നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ബി.ഷാലി ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് വർക്കല മണ്ഡലം പ്രസിഡന്റ് സജി വേളിക്കാട് അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.രഘുനാഥൻ,മണ്ഡലം പ്രസിഡന്റ് ജയശ്രീ,മുൻ നഗരസഭാ ചെയർമാൻ കെ. കെ.സൂര്യപ്രകാശ്,കൗൺസിലർ വൈ.ഷാജഹാൻ,കോൺഗ്രസ് നേതാക്കളായ ഇടവ റഹ്മാൻ,യൂത്ത് കോൺഗ്രസ് നേതാക്കളായ നൈസാം,റിസ്വാൻ,അർജുൻ,ബദിൻഷാ,ശ്രീറാം,പ്രജീഷ് ,ഷാനവാസ് ,നിഹാൽ ,ജിഹാദ് തുടങ്ങിയവർ സംബന്ധിച്ചു.വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നാരംഭിച്ച പ്രകടനം വർക്കല മൈതാനത്ത് സമാപിച്ചു.