ksrtc

തിരുവനന്തപുരം:യാത്രക്കാരില്ലാത്തതിന്റെ പേരിൽ റെയിൽവേ പിൻവലിയുമ്പോൾ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി ലാഭമുണ്ടാക്കാനുള്ള ശ്രമത്തിലാണ് കെ.എസ്.ആർ.ടി.സി.കോവിഡിന് ശേഷം ആരംഭിച്ച റിലേ,അൺലിമറ്റഡ് ഓർഡിനറി, ബോണ്ട് സർവീസുകളിലെല്ലാം ആവശ്യത്തിലധികം യാത്രക്കാരുണ്ട്. ഇവ കൂടുതൽ റൂട്ടുകളിലേക്ക് വ്യാപിപ്പിക്കും. യാത്രക്കാർക്ക് സൗകര്യപ്രദമായ വിധത്തിൽ ബസുകൾ ഓടിക്കാൻ ഡിപ്പോകൾക്ക് അനുമതി നൽകിയിട്ടുണ്ട്.

സ്ഥിരയാത്രക്കാരെ കണ്ടെത്തി ഒരു നിശ്ചിതകാലയളവിലേക്ക് ബോണ്ട് എന്ന പേരിൽ ആരംഭിച്ച പ്രത്യേക സർവീസുകൾ ഹ്രസ്വദൂര പാതകളിൽ വിജയകരമാണെന്ന് കണ്ടതോടെ അന്തർ സംസ്ഥാന ദീർഘദൂര പാതകളിലേക്ക് നീട്ടി .

പാലക്കാട് കോയമ്പത്തൂർ പാതയിൽ ബോണ്ട് ബസുകൾ ഓടി തുടങ്ങി. തിരുവനന്തപുരം നാഗർകോവിൽ പാതയിലും റിസർവേഷൻ ആരംഭിച്ചു.യാത്രക്കാർ ആവശ്യപ്പെടുന്നിടത്തെല്ലാം നിറുത്തുന്ന അൺലിമറ്റഡ് ഓർഡിനറിക്ക് ആവശ്യക്കാർ ഏറിയതോടെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ വ്യാപിപ്പിക്കുകയാണ്. 74 ബസുകൾ കൂടി വരും ദിവസങ്ങളിൽ നിരത്തിലിറങ്ങും.ദീർഘദൂര ബസുകൾ റിലേ സർവീസുകളായിട്ടാണ് ഓടിക്കുന്നത്.

ആരംഭിച്ച സർവീസുകൾ

സെൻട്രൽ ഡിപ്പോയിൽ നിന്നും ദിവസവും 20 തൃശൂർ ബസുകൾ

വിവിധ ഡിപ്പോകളിൽ നിന്ന് 14 ബംഗളൂരു സർവീസുകൾ

കണ്ണൂർ, തിരുവനന്തപുരം, എറണാകുളം ഡിപ്പോകളിൽ നിന്നും ചെന്നൈ സർവീസ്