തിരുവനന്തപുരം : ജില്ലയിൽ ഭൂരഹിതരായ 500 പേർക്കുകൂടി പട്ടയം നാളെ വിതരണം ചെയ്യും. ഉച്ചയ്ക്ക് 2.30നു കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ഓൺലൈനായാണ് ചടങ്ങ് നടക്കുന്നത്. എം.പിമാർ, എം.എൽ.എ മാർ, ജനപ്രതിനിധികൾ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. കളക്ടർ ഡോ. നവ്ജ്യോത് ഖോസ സ്വാഗതം പറയും. താലൂക്ക് തലത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും രണ്ടു പേർക്കു വീതം പട്ടയങ്ങൾ വിതരണം ചെയ്യും. ബാക്കിയുള്ളവർക്ക് സെപ്തംബർ 17 മുതൽ വില്ലേജ്, താലൂക്ക് ഓഫിസുകളിലൂടെ പട്ടയങ്ങൾ വിതരണം ചെയ്യും. വർക്കല താലൂക്കിലെ മണമ്പൂർ മിച്ചഭൂമി പട്ടയങ്ങളുടെ വിതരണവും ഈ കാലയളവിൽ നടക്കും.