sudheerdev-parukeyatta

കൊട്ടിയം: ക്ഷേത്രപരിസരത്ത് മയക്കുമരുന്ന് ഉപയോഗവും കച്ചവടവും നടത്തുന്നതിനെ ചോദ്യംചെയ്തതിന്റെ പേരിൽ ക്ഷേത്ര ഭാരവാഹിയെ മയക്കുമരുന്ന് സംഘത്തിൽപ്പെട്ടയാൾ ആക്രമിച്ച് പരിക്കേൽപ്പിച്ചതായി പരാതി. കഴുത്തിനും താടിയെല്ലിനും പരിക്കേറ്റ് കിടന്നയാളെ നാട്ടുകാർ ചേർന്ന് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൈലക്കാട് കാടിയാതിത്തറ വീട്ടിൽ സുധീർ ദേവാണ് (48) ആക്രമിക്കപ്പെട്ടത്. കൊട്ടിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.