ശാസ്താംകോട്ട: ശൂരനാട് വടക്ക് ആനയടി സംഗമം ജംഗ്ഷന് സമീപം പടക്കം എറിഞ്ഞതിന് ശേഷം വീട് ആക്രമിച്ചതായി പരാതി.കഴിഞ്ഞ ദിവസം പുലർച്ചെ കൊച്ചുവിള തെക്കതിൽ സുരേഷിന്റെ വീട്ടിലേക്ക് പടക്കം എറിഞ്ഞ ശേഷം ജനൽ ചില്ലുകൾ എറിഞ്ഞു തകർക്കുകയായിരുന്നു.സംഭവത്തിനു ശേഷം പ്രതികൾ കടന്നു കളഞ്ഞു.യാതൊരു പ്രകോപനവും ഇല്ലാതെയാണ് ആക്രമം നടത്തിയതെന്നും സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്നും സി.പി.എം. ശൂരനാട് ഏരിയ സെക്രട്ടറി പി.ബി.സത്യദേവൻ ആവശ്യപ്പെട്ടു. അന്വേഷണം പുരോഗമിക്കുകയാണന്ന് ശൂരനാട് എസ്.ഐ പി.ശ്രീജിത്ത് പറഞ്ഞു