തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിന്റെ ചെക്ക് പോസ്റ്റുകളിലെ സേവനങ്ങൾ നവംബർ മുതൽ ഓൺലൈനിൽ ലഭ്യമാക്കും.
അന്തർ സംസ്ഥാന പെർമിറ്റ് ഉൾപ്പെടെയുള്ളവ ഇങ്ങനെ നൽകും. മറ്റു സംസ്ഥാനങ്ങളിൽ നിന്നുവരുന്നവർക്ക് പുറപ്പെടുംമുമ്പ് തന്നെ പെർമിറ്റ് എടുക്കാം. അത് ചെക്ക് പോസ്റ്റിൽ കാണിച്ചാൽ മതി.
ഇപ്പോൾ വാഹനം ചെക്ക് പോസ്റ്റിൽ നിറുത്തിയശേഷം ഓഫീസിൽ ചെന്ന് ഫീസ് അടച്ചാണ് പെർമിറ്റ് വാങ്ങുന്നത്. വാഹനങ്ങൾ കൂടുംതോറും കാലതാമസവും നേരിടും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഓവർലോഡ് പോലെയുള്ളവയ്ക്ക് ചെക്ക് പോസ്റ്റിൽ പിഴ ചുമത്തുന്നത് തുടരും.