അവധിക്കാലമാഘോഷിക്കാൻ നയൻതാരയും കാമുകനും സംവിധായകനുമായ വിഘ്നേശ് ശിവനും ഗോവയിലെത്തി. ഗോവയിലെ കാൻഡോലിം ബീച്ചിനടുത്തുള്ള ഒരു റിസോർട്ടിലാണ് ഇരുവരും അവധിക്കാലമാഘോഷിക്കാനെത്തിയത്.
നിർബന്ധിത അവധിക്കാലത്തിന് ശേഷം ഒഴിവുകാല മൂഡിലേക്ക് എന്ന കുറിപ്പോടെ റിസോർട്ടിൽ നിന്നുള്ള നയൻതാരയുടെ ചിത്രം കഴിഞ്ഞ ദിവസം വിഘ്നേശ് ശിവൻ സോഷ്യൽ മീഡിയയിൽ പങ്കിവച്ചിരുന്നു. ആറ് മാസം നീണ്ട ലോക് ഡൗൺ മാന ദണ്ഡങ്ങൾ പാലിച്ച് ചില താരങ്ങൾ അഭിനയം പുനരാരംഭിച്ചപ്പോൾ നയൻസ് ഉൾപ്പെടെയുള്ള ചിലർ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ അവധിക്കാലമാഘോഷിക്കുകയാണ്.