നാഗർകോവിൽ: രാജാക്കമംഗലം തുറയിൽ മത്സ്യത്തൊഴിലാളിയെ കുത്തിക്കൊന്ന കേസിൽ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാജാക്കമംഗലംതുറ, സേവ്യർ തെരുവ് അരുൾ ദാസിനെ (59) കൊലപ്പെടുത്തിയ സംഭവത്തിലാണ് രാജൻ (54), ജോൺസൺ(40),നെസ്‌കോ(34),സൂരി ജോൺ (36) എന്നിവരെ അറസ്റ്റുചെയ്തത്. ശനിയാഴ്ച രാത്രിയായിരുന്നു കൊലപാതകം.
മദ്യപിക്കുമ്പോഴുള്ള വാക്കുതർക്കം കത്തിക്കുത്തിലെത്തുകയായിരുന്നു.