കടയ്‌ക്കാവൂർ: അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ വീണ്ടും ബോട്ടപകടം. ഇന്നലെ രാവിലെ 11.30ഓടെയാണ് സംഭവം. മത്സ്യവുമായി മടങ്ങിയെത്തിയ ബോട്ട് അഴിമുഖത്തെത്തിയപ്പോൾ എൻജിൻ പ്രവർത്തന രഹിതമാകുകയും തിരയിൽപ്പെടുകയുമായിരുന്നു. അപകടത്തിൽ ബോട്ട് പൂർണമായും തകർന്നു. ബോട്ടിലുണ്ടായിരുന്ന പരവൂർ സ്വദേശി ലത്തീഫ്, വർക്കല സ്വദേശി മുഹമ്മദ് എന്നിവർക്ക് നിസാര പരിക്കേറ്റു. പരിക്കേറ്റവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.