dharna

കിളിമാനൂർ:പിണറായി സർക്കാരിന്റെ ദുർഭരണമാണന്നും സ്വർണക്കള്ളക്കടത്ത് കേസിൽ മന്ത്രി കെ.ടി.ജലീൽ രാജി വെക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നഗരൂർ മണ്ഡലം കമ്മിറ്റി നഗരൂർ ജംഗ്ഷനിൽ പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിച്ചു.മണ്ഡലം പ്രസിഡന്റ് രോഹന്റെ അദ്ധ്യക്ഷതയിൽ കെ.എസ്‌.യു സംസ്ഥാന ജനറൽ സെക്രട്ടറി നബീൽ കല്ലമ്പലം ഉദ്ഘാടനം ചെയ്തു.അനന്തു കൃഷ്ണൻ സജീർ നഗരൂർ,മനു പാളയം,പ്രിൻസ്,ആലത്തുകാവ് അനസ്,ഷൈജു ലാൽ എന്നിവർ പങ്കെടുത്തു.