photo

നെടുമങ്ങാട് :വേങ്കവിള നവഭാവന ഗ്രന്ഥശാലയുടെ പുതിയ മന്ദിരത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു ശിലാസ്ഥാപനം നിർവഹിച്ചു.ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ അനുവദിച്ച 10 ലക്ഷം രൂപ ചെലവിട്ടാണ് മന്ദിര നിർമ്മാണം നടത്തുന്നത്.1988 ൽ രൂപീകൃതമായ ഗ്രന്ഥശാലയ്ക്ക് സ്വന്തമായുള്ള 3 സെൻ്റ് സ്ഥലത്ത് ജീർണാവസ്ഥയിലുള്ള ഒരു കെട്ടിടമാണ് നിലനിന്നിരുന്നത്.നിലവിലെ ഗ്രന്ഥശാലാ ഭരണ സമിതി ചുമതലയേറ്റതോടെ ആധുനിക രീതിയിലുള്ള ഗ്രന്ഥശാല മന്ദിരത്തിനായുള്ള ഇടപെടലുകൾ തുടങ്ങി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ശ്രമഫലമായാണ് പുതിയ മന്ദിര നിർമാണത്തിന് ഫണ്ട് അനുവദിച്ചത്.ജില്ലാ പഞ്ചായത്ത് അംഗം ആനാട് ജയൻ,ഗ്രന്ഥശാല പ്രസിഡന്റ് കെ.രാജേന്ദ്രൻ,സെക്രട്ടറി സുകുമാരനാശാരി, ബ്ലോക്ക് മെമ്പർ ഷീജ,വാർഡ് മെമ്പർ വേങ്കവിള സജി എന്നിവർ പങ്കെടുത്തു.