devi-nandana
ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടംനേടിയ ദേവിനന്ദനയെ വർക്കല റെയിൽവേ സ്റ്റേഷൻ സ്റ്റാഫ് വെൽഫെയർ അസോസിയേഷനുവേണ്ടി സ്റ്റേഷൻ മാസ്റ്റർ സി.പ്രസന്നകുമാർ ആദരിക്കുന്നു

വർക്കല: ഒരു മിനിറ്റിൽ 165 ഇംഗ്ലീഷ് അക്ഷരങ്ങൾ തിരിച്ചെഴുതി ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടം നേടിയ ദേവിനന്ദനയെ വർക്കല റെയിൽവേ സ്റ്റേഷൻ സ്റ്റാഫ് വെൽഫെയർ അസോസിയേഷൻ ആദരിച്ചു. സ്റ്റേഷൻ മാനേജർ ശിവാനന്ദന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സ്റ്റേഷൻ മാസ്റ്റർ സി. പ്രസന്നകുമാർ ഉപഹാരം സമ്മാനിച്ചു. മോഹനൻപിള്ള ദേവീനന്ദനയെ പൊന്നാട അണിയിച്ചു. സ്റ്റേഷൻ സൂപ്രണ്ട് പ്രേം ചെറിയാൻ, ജവഹർ പബ്ലിക് സ്കൂൾ അദ്ധ്യാപകൻ എസ്. അജേഷ്, റെയിൽവേ ജീവനക്കാരായ ബബിത, രഞ്ജിത്ത്, ഡ്യൂട്ടി പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.