ആര്യനാട്:കേന്ദ്ര ഗവ.പാർലമെന്റിൽ അവതരിപ്പിച്ച കർഷക വിരുദ്ധ,ജനദ്രോഹ ഓഡിനൻസ് പിൻവലിയ്ക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് സംയുക്ത കർഷക സമിതി അരുവിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആര്യനാട് പോസ്റ്റാഫീസിന് മുന്നിൽ നടത്തിയ ധർണ കോൺഗ്രസ് (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി ഉഴമലയ്ക്കൽ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.കർഷകസംഘം ഏരിയ സെക്രട്ടറി വി.വിജുമോഹൻ അദ്ധ്യക്ഷത വഹിച്ചു.ഈഞ്ചപ്പുരി സന്തു, സുനിൽകുമാർ,ഹരിസുധൻ,സതീശൻ നായർ,സുകുമാരൻ എന്നിവർ പങ്കെടുത്തു.