sep14b

ആറ്റിങ്ങൽ വലിയകുന്ന് ഗവ. താലൂക്ക് ആശുപത്രിയൽ പുതിയ പ്രസവ വാർഡിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി കെ.കെ. ഷൈലജ ഓൺലൈനിൽ നിർവഹിക്കുന്നു

ആറ്റിങ്ങൽ: ആറ് മാസത്തിനുള്ളിൽ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രി എല്ലാ സൗകര്യങ്ങളുമുള്ള ഹൈടെക് ആശുപത്രിയാക്കുമെന്ന് മന്ത്രി കെ.കെ.ഷൈലജ പറഞ്ഞു.താലൂക്കാശുപത്രിയിലെ പുതിയ പ്രസവ വാർഡിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. മൂന്ന് കോടി അമ്പത് ലക്ഷം രൂപ ചെലവിട്ടാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. 1087 സ്ക്വയർ മീറ്റർ ചുറ്റളവിൽ എല്ലാ അത്യാധുനിക സൗകര്യങ്ങളഉം ഉൾപ്പെടുന്നതാണ് മെറ്റേണിറ്റി വാർഡ്. അഡ്വ.ബി.സത്യൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ എം. പ്രദീപ് ,​വൈസ് ചെയർപേഴ്സൺ ആർ.എസ്. രേഖ, വാർഡ് കൗൺസിലർ കെ. ശോഭന, പൊതുമരാമത്ത് ബിൽഡിംഗ്സ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ വി. സന്തോഷ്, ആശുപത്രി സൂപ്രണ്ട് ഡോ.ജസ്റ്റിൻ ജോസ് എന്നിവർ പങ്കെടുത്തു.