pig

വെഞ്ഞാറമൂട്:കൃഷിയിടത്തിലിറങ്ങിയ പന്നികളെ വെടിവച്ച് കൊന്നു. പന്നി ശല്യം രൂക്ഷമായ പുല്ലമ്പാറ പാടശേഖരത്തിലിറങ്ങിയ പന്നികളെയാണ് വനപാലകർ വെടി വച്ച് കൊന്നത് .പു ല്ലമ്പാറയിൽ കാട്ടുപന്നി ശല്യം കൃഷിക്കാർക്ക് വലിയ തലവേദയായിരുന്നു. കൃഷി ചെയ്യാൻ താല്പര്യമുള്ളവർ ഏത് വിധേനയും പന്നിശല്യം ഒഴിവാക്കിത്തരണമെന്ന് പഞ്ചായത്തിനോട് ആവശ്യപ്പെട്ടിരുന്നു . പഞ്ചായത്ത് യോഗം ചേരുകയും കൃഷി നശിപ്പിക്കാനെത്തുന്ന പന്നികളെ വെടിവച്ച് കൊല്ലാൻ വനം വകുപ്പിന്റെ സഹായം തേടുകയുമായിരുന്നു. നാലെണ്ണത്തിനെ വെടിവച്ച് കൊന്നു.