covid-19

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപന നിരക്ക് വളരെ കൂടുതലുള്ള വൈറസിന്റെ സാന്നിദ്ധ്യമാണുള്ളതെന്നും ജാഗ്രതയോടെ മുന്നോട്ടു നീങ്ങണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സി.എസ്‌.ഐ.ആറിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്ക് ആൻഡ് ഇന്റഗ്രേറ്റഡ് ബയോളജി എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെ വടക്കൻ ജില്ലകളിലെ രോഗികളിൽ നടത്തിയ ജനിതക പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. രോഗം പകരാനുള്ള സാദ്ധ്യത കൂടുതലായതിനാൽ പ്രായാധിക്യമുള്ളവരെ പ്രത്യേകം ശ്രദ്ധിക്കണം. ബ്രേക്ക് ദ ചെയിൻ കൂടുതൽ കർശനവും കാര്യക്ഷമവുമാക്കും. പഠനം സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും നടത്തും. സമ്പൂർണ ലോക്ക്ഡൗണിൽനിന്നും രാജ്യം ഘട്ടംഘട്ടമായി പഴയപടിയാകുമ്പോൾ ഇന്നുള്ളതിനേക്കാൾ രോഗ്യവ്യാപന തോത് വർദ്ധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.