education

തിരുവനന്തപുരം :വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യങ്ങളിൽ നിന്ന് ജനാധിപത്യം, മതേതരത്വം, സോഷ്യലിസം എന്നിവ ഒഴിവാക്കരുതെന്ന് യു.ഡി.എഫ് പഠന റിപ്പോർട്ടിൽ പരാമർശം..എൻ.ഡി.എ സർക്കാരിന്റെ പുതിയ ദേശീയ വിദ്യാഭ്യാസനയം സംബന്ധിച്ച ആക്ഷേപങ്ങൾ പഠിക്കാൻ ചുമതലപ്പെടുത്തിയ സമിതിയുടെ റിപ്പോർട്ട്, കൺവീനർ വി.ഡി.സതീശൻ എം.എൽ.എ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് കൈമാറി.

മാതൃഭാഷാപഠനം നിർബന്ധിതമാക്കുന്നതിനൊപ്പം മറ്റു ഭാഷകളിലെ നിയന്ത്രണം നീക്കണം . ഹിന്ദിയും സംസ്‌കൃതവും ഒപ്പം ഇഷ്ടമുള്ള ഭാഷയും പഠിക്കാനുള്ള അവസരം നൽകണം. വിദേശ ഭാഷകളിൽ നിന്നും അറബി ഒഴിവാക്കരുത്. ചിലർക്ക് മാത്രം ഇംഗ്ലിഷ് പഠിക്കാനുള്ള സാഹചര്യമുണ്ടാകരുത്.പ്രീ പ്രൈമറി ടീച്ചർമാർക്ക് പ്രത്യേക ടീച്ചിംഗ് മൊഡ്യൂളുകൾ തയ്യാറാക്കണം.. മെറിറ്റുള്ള പാവപ്പെട്ട കുട്ടികൾക്ക് പരിമിതമായ ഫീസിൽ പഠിക്കാനുള്ള അവസരം നഷ്ടമാകരുത് . സംവരണ തത്വങ്ങൾ പാലിക്കപ്പെടണം.ഗ്രാമങ്ങളിലെ കോളേജുകൾ വിദ്യാർത്ഥികളുടെ എണ്ണക്കുറവിന്റെ പേരിൽ അടച്ചു പൂട്ടരുത്. അദ്ധ്യാപകരെ തിരഞ്ഞെടുക്കുന്നതിന് ടീച്ചേഴ്സ് റിക്രൂട്ട്‌മെന്റ് ബോർഡ് പോലുള്ള റെഗുലേറ്ററി സംവിധാനം വേണം. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് ഊന്നൽ കൊടുക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.