kovalam

കോവളം: വിഴിഞ്ഞത്ത് ആദ്യമായി ഒരേ ദിവസം നാല് കപ്പലുകൾ ക്രൂചെയ്ഞ്ചിംഗ് നടത്തി മടങ്ങി. സിംഗപ്പൂർ, മാർഷൽ ഐലന്റ്, മാൾട്ട എന്നീ രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്‌ത കൂറ്റൻ ഓയിൽ ടാങ്കർ കപ്പലുകളാണ് ഇന്നലെ രാവിലെ 6 മുതൽ വൈകിട്ട് 7 വരെ ക്രൂ ചെയ്ഞ്ചിംഗ് നടത്തി മടങ്ങിയത്. സസലയിൽ നിന്ന് സിംഗപൂരിലേക്ക് പോയ ഫെയർകെം വലൂറിൽ നിന്ന് 21 പേർ ഇറങ്ങിയപ്പോൾ 20 പേർ കയറി. സിംഗപ്പൂരിൽ നിന്ന് ഫുജൈറയിലേക്ക് പോയ എസ്.റ്റി.ഐ ജർമിനിൽ നിന്ന് മൂന്ന് ഇറങ്ങി അഞ്ചുപേർ കയറി. യു.എ.ഇയിലെ ജുബൈലിൽ നിന്നും സിംഗപ്പൂരിലേക്ക് പോയ നേവിൻ 8 യൂണിവേഴ്സിൽ നിന്ന് അഞ്ചുപേർ ഇറങ്ങിയപ്പോൾ അ‌ഞ്ചുപേർ കയറി. സിംഗപ്പൂരിൽ നിന്ന് സൂയസിലേക്ക് പോയ എം.വി.എ.പി.എൽ ഫ്ലോറിഡയിൽ നിന്ന് 21 പേർ ഇറങ്ങുകയും 22 പേർ കയറുകയും ചെയ്‌തു.