തിരുവനന്തപുരം: തീർത്ഥാടന ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി പേട്ട കല്ലുംമൂട് ശ്രീപഞ്ചമി ദേവി ക്ഷേത്രത്തിൽ 50 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന നടപ്പന്തലിന്റെ ശിലാസ്ഥാപനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ചടങ്ങിൽ മേയർ കെ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്ര യോഗം പ്രസിഡന്റ് സി.കെ. സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. കൗൺസിലർ കെ. ശോഭാറാണി, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരായ സന്തോഷ് ലാൽ, ഗിരീഷ് കുമാർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്ഥപതി ഡോ.കെ. മുരളീധരൻ നായർ, ക്ഷേത്ര യോഗം വൈസ് പ്രസിഡന്റ് വി. ബാബു, ജോയിന്റ് സെക്രട്ടറി വി. രവീന്ദ്രൻ, ട്രഷറർ എം. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു. ക്ഷേത്ര യോഗം സെക്രട്ടറി കെ. ശശിധരൻ നന്ദി പറഞ്ഞു.