തിരുവനന്തപുരം : സംസ്ഥാനത്തെ ആദ്യ എൻ.സി.സി നേവൽ ട്രെയിനിംഗ് സെന്ററിന്റെ ശിലാസ്ഥാപനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആക്കുളത്ത് നിർവഹിച്ചു. മന്ത്രി കെ.ടി. ജലീൽ പരിപാടി ഉദ്ഘാടനം ചെയ്തു. എൻ.സി.സി ഡയറക്ടർ കേണൽ എസ്.ഫ്രാൻസിസ്, മേജർ ജനറൽ മൻദീപ് സിംഗ് ഗിൽ, ഹൈജീൻ ആൽബർട്ട്, മേയർ കെ.ശ്രീകുമാർ, കൗൺസിലർ എസ്.ശിവദത്ത്, രാജീവ്.പി.എസ്, 1 കേരള നേവൽ സി.ഒ മനുപ്രതാപ് സിംഗ് ഹൂഡ എന്നിവർ പങ്കെടുത്തു. സ്‌കൂൾ,കോളേജ് വിദ്യാർത്ഥികളായ നേവൽ കേഡറ്റുകൾക്ക് സൗജന്യമായി പരിശീലനം നൽകുന്ന സെന്ററിനായി 10 കോടി രൂപയുടെ നിർമ്മാണ പ്രവൃത്തികൾക്കാണ് തുടക്കം കുറിച്ചത്.