election1

തിരുവനന്തപുരം:തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതികളിൽ മാറ്റം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നൽകി. സർവകക്ഷി യോഗത്തിന്റെ തീരുമാനം ചീഫ് സെക്രട്ടറിയാണ് കമ്മിഷനെ അറിയിച്ചത്.

ഭരണഘടനാ ബാദ്ധ്യത നിറവേറ്റാനുണ്ടെങ്കിലും കൊവിഡ് വ്യാപനം കൂടിയതിനാലാണ് ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നതെന്ന് കത്തിൽ പറയുന്നു. തീയതി നീട്ടണമെന്ന സർക്കാർ ആവശ്യം കമ്മിഷൻ പിന്നീട് പരിഗണിക്കും. കമ്മിഷന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നീട്ടിവയ്പിക്കാനാണ് നീക്കം. ആറ് മാസം വരെ അഡ്മിനിസ്‌ട്രേറ്റീവ് ഭരണമാകാമെന്നാണ് ചട്ടം. ഭരണസമിതികളുടെടെ അഞ്ചുവർഷ കാലാവധി അവസാനിക്കുന്ന മുറയ്ക്ക് നവംബറിൽ പുതിയ ഭരണസമിതികൾഅധികാരമേൽക്കേണ്ടതുണ്ട്. എന്നാൽ, അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി പരമാവധി വേഗത്തിൽ തിരഞ്ഞെടുപ്പ് പൂർത്തീകരിക്കാനാണ് കമ്മിഷൻ ആലോചിക്കുന്നത്.