തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ ശനിയാഴ്ച വീണ്ടും പ്രവൃത്തി ദിനമാക്കുന്ന കാര്യത്തിൽ പൊതു ഭരണ വകുപ്പ് ഇന്നോ നാളെയോ ഉത്തരവിറക്കും. ശനിയാഴ്ച പ്രവൃത്തി ദിവസമാക്കുന്ന കാര്യം ഈയിടെ മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു. അതേസമയം നാലാം ഘട്ട തുറക്കലിന്റെ ഭാഗമായി 21 വരെയുള്ള നിയന്ത്രണങ്ങൾ ഇല്ലാതാവും. 22 മുതൽ സർക്കാർ ഓഫീസുകളിൽ സാധാരണപോലെ ഹാജർ വേണ്ടിവരും. ഇപ്പോൾ 50 ശതമാനം ജീവനക്കാർ ഹാജരായാൽ മതി. ട്രഷറികളും ധനകാര്യ വകുപ്പിലെ ചില വിഭാഗങ്ങളും ഇന്നലെമുതൽ സാധാരണ നിലയിൽ പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട്.