തിരുവനന്തപുരം: കരാറുകാർ മുഖേനയല്ലാതെ മടങ്ങിയെത്തുന്ന അന്യ സംസ്ഥാന തൊഴിലാളികൾ കൊവിഡ് പരിശോധനയും ക്വാറന്റൈനും സ്വന്തം ചെലവിൽ നിർവഹിക്കണമെന്ന് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. തിരികെയെത്തുന്ന തൊഴിലാളികൾ 14 ദിവസം നിരീക്ഷണത്തിൽ കഴിയണം. ഇവർ കൊവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.