സ്വർണ്ണക്കടത്ത് ലഹരി വിവാദം എവിടെയെത്തും ? മറ്റു രാഷ്‌ട്രീയ പാർട്ടികളിലേക്കൊന്നും നീങ്ങുന്നില്ല. മന്ത്രി കെ. ടി .ജലീൽ രാജിവച്ചില്ലെങ്കിൽ അതിന്റെ കൊയ്ത്തുത്സവം നേടുന്നത് പ്രതിപക്ഷ കക്ഷികൾ ആകും. അവസാനം അറസ്റ്റ് വരെ പോകുന്ന അവസ്ഥ ഉണ്ടായാൽ, മന്ത്രി രാജി വച്ചാൽ സി. പി. എമ്മിന് രാഷ്ട്രീയമായി ബി. ജെ. പി തങ്ങളെ നശിപ്പിക്കാൻ ശ്രമിക്കുന്നു എന്ന് വ്യാഖ്യാനിക്കാം. ന്യൂനപക്ഷ സമുദായത്തിൽ പെടുന്ന മന്ത്രിയെ പുറത്താക്കാൻ ബി. ജെ. പി ശ്രമിക്കുന്നു എന്ന് പറഞ്ഞാൽ കേരളത്തിൽ കുറെയൊക്കെ വിറ്റു പോകുന്ന ഒന്നാണ്. സി. പി. എം നേതാക്കളുടെ മക്കൾ വാങ്ങിയ കാശിന്റെ കണക്കുകൾ പുറത്തു വരുമ്പോൾ എല്ലാം തകിടം മറിയും. സി. പി. എം എന്നാൽ നമ്മൾ സാധാരണ കേൾക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ (മാർക്സിസ്റ്റ് )എന്നാണ്. ഇനിയങ്ങോട്ട് കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ (മക്കൾ )എന്ന് നമ്മൾ മനസ്സിലാക്കണോ ?