തമിഴകത്തെ യുവ സൂപ്പർ താരം ചിമ്പു (ചിലമ്പരശൻ) തലസ്ഥാനത്തെത്തി. വിഴിഞ്ഞം മുല്ലൂരിലെ റിസോർട്ടിൽ ഒരു അവധിക്കാലമാഘോഷിക്കാനെത്തിയ ചിമ്പു രണ്ടാഴ്ചക്കാലം ഇവിടെയുണ്ടാകും. താരത്തിന്റെ സന്ദർശനം അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്റിസോർട്ട് അധികൃതർ.
ചിമ്പുവായി തന്നെ പ്രത്യക്ഷപ്പെട്ട 90 എം.എൽ ആണ് താരത്തിന്റേതായി ഒടുവിൽ റിലീസായ ചിത്രം. വെങ്കിട് പ്രഭു സംവിധാനം ചെയ്യുന്ന മാനാടാണ് അടുത്ത ചിത്രം.