v-joy-mla

കരുനിലക്കോട് ജനതാമുക്ക് വേങ്ങവിള അങ്കണവാടിയുടെ ഉദ്ഘാടനം അഡ്വ.വി.ജോയി എം.എൽ.എ നിർവഹിക്കുന്നു

വർക്കല:വർക്കല നഗരസഭയ്ക്ക് ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ലഭിച്ചു. ഇതിന്റെ പ്രഖ്യാപനവും ഉദ്ഘാടനവും അഡ്വ. വി.ജോയി എം.എൽ.എ നിർവഹിച്ചു.ചെയർപേഴ്സൺ ബിന്ദുഹരിദാസ് അദ്ധ്യക്ഷത വഹിച്ചു.വൈസ് ചെയർമാൻ എസ്.അനിജോ സ്വാഗതവും സെക്രട്ടറി സജി നന്ദിയും പറഞ്ഞു. പൊതുജനങ്ങൾക്ക് ഏറെ പ്രയോജനം ലഭിക്കത്തക്കവിധത്തിൽ ഒൻപത് സോഫ്റ്റവെയറുകളിലൂടെയാണ് ഓൺലൈൻ സേവനങ്ങൾ ഏർപെടുത്തിയിട്ടുളളത്. ഇതുവഴി കാലതാമസം കൂടാതെ സേവനങ്ങൾ ജനങ്ങൾക്ക് ലഭിക്കും.വർക്കല നഗരസഭയിൽ അഞ്ച് വർഷത്തിനിടെ ആറ് അങ്കണവാടികൾക്ക് സ്വന്തം ഭൂമിയും ഏഴ് അംഗൻവാടികൾക്ക് കെട്ടിടവും നിർമ്മിച്ച് നൽകി.നഗരസഭയിലെ മൂന്നാം വാർഡായ കരുനിലക്കോട് ജനതാമുക്ക് വേങ്ങവിള അംഗൻവാടിയുടെ ഉദ്ഘാടനവും എം.എൽ.എ നിർവഹിച്ചു.കൗൺലിലർമാരായ സുലേഖ,സജിത്ത്റോയി,ജയന്തി തുടങ്ങിയവരും സംബന്ധിച്ചു.