സി.എം.സി. സിനിമാസിന്റെ ബാനറിൽ ടി.എൻ. വസന്ത്കുമാർ സംവിധാനം ചെയ്യുന്ന 'കഥ പറയുന്ന കണാരൻകുട്ടി' എന്ന കുട്ടികളുടെ ചിത്രത്തിന് തുടക്കമായി. യു.കെ.കുമാരൻ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മധു അമ്പാട്ടാണ്. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചിരിക്കുകയാണ്. ദീപക് രാജ് പി എസ് , എബി ഡാൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിഷ്വൽ ഇഫക്ട്സിന്റെ സഹായത്തോടെ പ്രേക്ഷകർക്ക് ആസ്വാദ്യമാകുന്ന വിധത്തിൽ സൃഷ്ടിക്കപ്പെടുന്ന ഫാന്റസിയുടെ വിസ്മയക്കാഴ്ചകളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. മാസ്റ്റർ ഡ്വയിൻ ബെൻ കുര്യനാണ് ചിത്രത്തിൽ കണാരൻകുട്ടിയെ അവതരിപ്പിക്കുന്നത്. നിരവധി കുട്ടികൾ അണിനിരക്കുന്ന ചിത്രത്തി. മലയാളത്തിലെ പ്രശസ്ത താരങ്ങളും കഥാപാത്രങ്ങളായി എത്തുന്നുണ്ട്. രാജസ്ഥാനിലും പാലക്കാടുമായി ഡിസംബർ മാസത്തിൽ ചിത്രീകരണം ആരംഭിക്കും. കെ ജയകുമാറിന്റെ ഗാനങ്ങൾക്ക് റോണി റാഫേലാണ് സംഗീതം ഒരുക്കുന്നത്. വിജയ്ശങ്കറാണ് എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത്. പി.ആർ.ഒ: അജയ് തുണ്ടത്തിൽ.