general

ബാലരാമപുരം: ബൈക്കപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ റിക്ഷ ഡ്രൈവർ മരിച്ചു. നെല്ലിവിള എസ്.സി നിവാസിൽ പരേതനായ സുകുവിന്റെയും സുഭദ്ര യുടെയും മകൻ സുനോദ് എസ്.എസ് (35)​ ആണ് മരിച്ചത്. തിരുവോണദിവസം രാത്രി 10 മണിക്ക് പ്ലാവിള വച്ചായിരുന്നു അപകടം . സുഹൃത്തായ വിനീതിനൊപ്പം സഞ്ചരിക്കവെ ബൈക്ക് തെന്നിവീഴുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ് നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും ചികിത്സയിലായിരുന്നു. ശനിയാഴ്ച അടിയന്തര ശസ്ത്രക്രീയക്ക് വിധേയനാക്കിയെങ്കിലും ഞായറാഴ്ച മരിച്ചു. ഭാര്യ: ചിത്ര. മക്കൾ: സച്ചു,​ സാധിക. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്.