v

വെഞ്ഞാറമൂട്: എസ്.എൻ.ഡി.പി യോഗം വാമനപുരം യൂണിയന്റെ പരിധിയിലുള്ള പിരപ്പൻകോട് ശാഖയിൽ അംഗങ്ങൾക്കായി ക്ഷേമപ്രവർത്തനങ്ങൾ നടപ്പാക്കുന്നു. ഇരട്ട സഹോദരങ്ങളായ തെങ്ങുവിളയിൽ ഗോപികാരാജ്, ഗൗരിരാജ് എന്നിവർക്ക് ഓൺലെെൻ പഠനത്തിനുള്ള ടിവി നൽകി വാമനപുരം യൂണിയൻ പ്രസിഡന്റ് പാങ്ങോട് വി. ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. പിരപ്പൻകോട് ശാഖയും യൂത്ത് മൂവ്മെന്റും സംയുക്തമായാണ് പദ്ധതികൾ നടപ്പാക്കുന്നത്. ശാഖാ അംഗങ്ങളിൽ 65 ന് മുകളിൽ പ്രായമുള്ള പ്രമേഹരോഗികൾക്ക് സൗജന്യമായി ഇൻസുലിൻ മരുന്ന് വിതരണം ചെയ്യാൻ തീരുമാനിച്ചു. പിരപ്പൻകോട് ഗുരുദേവ ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ ശാഖാ അംഗങ്ങളും യൂത്ത് മൂവ്മെന്റ് പ്രവർത്തകരും പങ്കെടുത്തു.