ബാലരാമപുരം:ബാലരാമപുരം ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച യു.പി മൂന്നാംനില ബ്ലോക്കിന്റെയും പ്രവേശന കവാടത്തിന്റെയും ആൺകുട്ടികളുടെ സ്മാർട്ട് ടോയ്ലറ്റിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ.എസ്.കെ.പ്രീജ അദ്ധ്യക്ഷത വഹിച്ചു.ബാലരാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വസന്തകുമാരി,വൈസ് പ്രസിഡന്റ് ഷാമിലാബീവി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൽ.ശോഭന,ക്ഷേമകാര്യ ചെയർമാൻ അഡ്വ.ഡി.സുരേഷ് കുമാർ,നേമം ബ്ലോക്ക് മെമ്പർ എസ്.ജയചന്ദ്രൻ,ബാലരാമപുരം ഗ്രാമപഞ്ചായത്ത് വികസനകാര്യ ചെയർപേഴ്സൺ ആർ.കെ.ബിന്ദു,വാർഡ് മെമ്പർ എ.എം.സുധീർ,എസ്.എം.സി ചെയർമാൻ അൽജവാദ്,വൈസ് പ്രസിഡന്റ് ഐ.കെ.സുപ്രിയ, പിടി.എ മെമ്പർമാരായ ഷാലിമ,രാജരാജേശ്വരി,ഷൗക്കത്തലി, റഫീക്ക്.എം,മുത്തുകുമാർ, ഷബീർ,ബഷീർ,പ്രിൻസിപ്പൽ അമൃതകുമാരി എന്നിവർ സംസാരിച്ചു.പി.ടി.എ പ്രസിഡന്റ് ഹരിഹരൻ സ്വാഗതവും ഹെഡ്മിസ്ട്രസ് ഗീത നന്ദിയും പറഞ്ഞു.